ദൈവസഭാ ഹോംമിഷൻ ഡിപ്പാർട്മെന്റിന് പുതിയ നേതൃത്വം

മീഡിയ ഡിപ്പാർട്ട്മെന്റ്,
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്

മുളക്കുഴ :സഭാസ്ഥാപനവും മിഷൻ പ്രവർത്തനങ്ങളുടെ വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹോംമിഷൻ ഡിപ്പാർട്ടമെന്റ് ഡയറക്ടറായി പാസ്റ്റർ സാം ചന്ദ്രശേഖറെയും സെക്രട്ടറിയായി ഡോ.ബ്ലസൻ ജോർജ്ജിനെയും സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി നിയമിച്ചു.

റാന്നി വെസ്റ്റ് സെൻ്റർ ശുശ്രുഷകനായ പാസ്റ്റർ സാം ചന്ദ്രശേഖർ 30 വർഷമായി ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനാണ്. കൊട്ടാരക്കര, വാര്യാപുരം, കുഴിമറ്റം, വെസ്റ്റ് കല്ലട, പഴവങ്ങാടി സഭകളുടെ ശുശ്രൂഷകൻ ആയിരുന്നിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡംഗമായി പ്രവർത്തിച്ചിട്ടുണ്ട്

ഡോ.ബ്ലസൻ ജോർജ്ജ് വാര്യാപുരം സഭാംഗവും കോളജ് അധ്യാപകനുമാണ്. സണ്ടേസ്‌കൂൾ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.