കെസിസി തണ്ണിത്തോട് സോൺ ക്ലർജി കമ്മീഷൻ പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 29 ന്
തണ്ണിത്തോട് :കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ ക്ലർജി കമ്മീഷൻ പ്രവർത്തന ഉദ്ഘാടനവും സമ്മേളനവും തണ്ണിത്തോട് സോണിലേക്ക് പുതിയതായി വന്ന ബഹു വികാരി അച്ചൻമാർക്ക് സ്വീകരണവും സെപ്റ്റംബർ 29 2 pm ന് കരിമാൻതോട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും. ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന യോഗത്തിൽ സോണിലെ ബഹു വികാരിമാർ, വിവിധ ദേവലയങ്ങളിലെ ഭാരവാഹികൾ, സംഘടന പ്രതിനിധികൾ, കെസിസി കേന്ദ്ര ഭാരവാഹികൾ, സോൺഭാരവാഹികൾ, സോണിലെ ഇടവാംഗങ്ങൾ പങ്കെടുക്കും എന്ന് കെസിസി സോൺ സെക്രട്ടറി അനീഷ് തോമസ് അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.