ദൈവീക ദർശനത്തോടെ ഫലകരമായ ജീവിതം നയിക്കുക:ബിഷപ്പ് ടി.സി. ചെറിയാൻ

തിരുവനന്തപുരം:ദൈവത്തോട് ചേർന്ന് ദൈവീക ദർശനത്തോടെ ഫലകരമായ ജീവിതം നയിക്കുമ്പോഴാണ് ജ്ഞാനമുള്ളവരായി ജീവിപ്പാൻ സാധിക്കുവെന്ന്
സെന്റ് തോമസ് ചർച്ച് ഓഫ് ഇന്ത്യ മുൻ പ്രിസൈഡിംഗ്
ബിഷപ്പ് ഡോ. ടി.സി ചെറിയാൻ. നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന
ഇവാൻജലിക്കൽ ചർച്ച് മേഖലാ ത്രിദിന കോൺഫറൻസിൻ്റെ സമാപന സമ്മേളനവും ആത്മീയ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സെന്റർ പ്രസിഡന്റ് റവ. കെ.എസ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.സഭ ട്രഷറർ റവ. പി.ടി മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി
റവ.സജി ഏബ്രഹാം, യുവജന പ്രവർത്തന ബോർഡ് വൈസ് പ്രസിഡൻ്റ് റവ. സാം മാത്യു, റവ.ജിജോ ജോർജ്, റവ. ജോബിൻ ജോസ്, റവ. ജോബിൻ വി. ജോൺ, റവ.ഡോ. ജോൺ മാത്യു, യൂത്ത് ചാപ്ലയിൻ ബേസിൽ ജോർജ്, സോണി സാബു, അലക്സ് മാത്യു, പി. ടി യോഹന്നാൻ, അജിത്ത് കുമാർ, ജോസ് ഡി. മഞ്ചവിളാകം എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.