അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷനിൽ 3 ദിവത്തെ ഉപവാസ പ്രാർത്ഥന
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ്റെ നേതൃത്വത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 24 മുതൽ 26 വരെ വിതുര എ. ജി. ചർച്ചിൽ വെച്ച് രാവിലെ 10 മുതൽ രാത്രി 8.30 വരെ നടക്കും. പാസ്റ്റർ പി. കെ. ജോസ് (എ. ജി. മലയാളം ഡിസ്ട്രിക്ട് ട്രഷറാർ), പാസ്റ്റർ നിക്സൺ സണ്ണി (തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കും. സെക്ഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. ആത്മീയ ശുശ്രൂഷകൾക്ക് പാസ്റ്റർ ആർ. പി. അരുൺ കുമാർ (പാലോട് സെക്ഷൻ പ്രസ്ബിറ്റർ) നേതൃത്വം നൽകും.


- Advertisement -

Comments are closed.