ഐ സി പി എഫ് നോക്കൗട്ട് ക്രിക്കറ്റ്‌ ടൂർണമെന്റ് 2024 ലിലെ ആദ്യ കിരീടം ചൂടി – ഐ പി സി പെനിയേൽ സ്ട്രൈക്കേഴ്സും,മത്സരത്തിൽ റണ്ണാറപ്പായി സി ഒ ജി റൈസിംഗ്‌ സ്റ്റാർസും.

 

മനാമ : ഐ സി പി എഫ് ബഹ്‌റൈൻ ചാപ്റ്റർ-ന്റെ നേതൃത്ത്വത്തിൽ നോക്കൗട്ട് ക്രിക്കറ്റ്‌ ടൂർണമെന്റ് 2024 സിഞ്ചിലുള്ള “അൽ – അഹലി സ്പോർട്സ് ക്ലബ്ബിൽ നടന്നു.
ഐ സി പി എഫ്
ബഹ്‌റൈൻ ചാപ്റ്റർ സെക്രട്ടറി ആഷിക് മുരളിയുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രസിഡന്റ് നോയൽ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പാസ്റ്റർമാരായ പി.എം ജോയ്, ബാബു എബ്രഹാം, ടൈറ്റസ് ജോൺസൻ, വലേറിയൻ, പ്രയ്‌സ് തോമസ്, ജോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.

16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നാല് ഘട്ടങ്ങളിലായിട്ടാണ് മത്സരങ്ങൾ നടന്നത്.
അതിൽ ഐ പി സി പെനിയേൽ സ്ട്രൈക്കേഴ്സ് വിജയികളായി. സി ഒ ജി റൈസിംഗ്‌ സ്റ്റാർസുമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പെനിയേൽ സ്ട്രൈക്കേഴ്സ് 5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് നേടുകയും മറുപടി ബാറ്റിംഗിനിറങ്ങിയ സി ഒ ജി റൈസിംഗ്‌ സ്റ്റാർസ് നിശ്ചിത ഓവറിൽ 1വിക്കറ്റ് നഷ്ടത്തിൽ 73 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

വിജയികളായ ടീമിനുള്ള ട്രോഫി നോയൽ ജേക്കബും, റണ്ണേഴ്‌സ് -അപ്പായ ടീമിന് ICPF ട്രഷറർ ജസ്റ്റിൻ മാത്യുവും നൽകി അനുമോദിച്ചു. പ്രസ്തുത ടൂർണമെന്റിൽ ബെസ്റ്റ്
ബാറ്റ്സ്മാനായി -പെനിയേൽ സ്ട്രൈക്കേഴ്സിന്റെ അഖിൽ വർഗ്ഗീസിനേയും ബെസ്റ്റ് ബൗളറായി പെനിയേൽ സ്ട്രൈക്കേഴ്സിന്റെ സൂരജ് വർഗ്ഗീസിനേയും തെരഞ്ഞടുത്തു.
സമാപന ചടങ്ങിൽ വെച്ച് അവർക്കുള്ള ട്രോഫി ടൂർണമെന്റ് കൺവീനർ അനീഷ് തോമസും, കമ്മിറ്റി അംഗം റിജോയ് ഫിലിപ്പും നൽകി. ടൂർണമെന്റ് അവാർഡ് ദാന ചടങ്ങിൽ ആഷിക് മുരളി, എബിൻ ജെയിംസ്, ജിൻസി മാത്യു, നിതിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ടൂർണമെന്റിൽ കടന്നുവന്നവർക്കു രുചികരമായ ഭക്ഷണവും, പാനീയങ്ങളും വിവിധ സ്റ്റാളുകളിൽ ക്രമീകരിച്ചിരുന്നു. ഏകദേശും 500 പേരിൽ കൂടുതൽ ആളുകൾ പങ്കെടുത്ത ടൂർണമെന്റിൽ കടന്നുവന്ന എല്ലാവർക്കും ആവേശം നൽകിയാണ് മത്സരങ്ങൾ സമാപിച്ചത്.

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.