ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 19 ന്

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ 50 വർഷത്തെ ദൈവിക വിശ്വസ്ഥതയുടെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 വ്യായാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ വച്ച് വച്ച് നടക്കും.

ഈ മീറ്റിംഗിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമൂവേൽ മുഖ്യ അതിഥി ആയിരിക്കും.

കുവൈറ്റിലുള്ള എല്ലാ പ്രിയ ദൈവമക്കളെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.