ക്രൈസ്തവ എഴുത്തുപുരയ്ക്ക് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് നിലവിൽ വന്നു: ഡയറക്ടറായി പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ ചുമതലയേറ്റു
തിരുവല്ല : ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ പ്രവർത്തനമായി എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് നിലവിൽ വന്നു. പാസ്റ്റർ പ്രമോദ് കെ.സെബാസ്റ്റ്യൻ എഡ്യുക്കേഷൻ ഡയറക്ടറായി ചുമതലയേറ്റു.
ക്രൈസ്തവ എഴുത്തുപുരയുടെ മുൻ ജനറൽ വൈസ് പ്രസിഡണ്ടും മുൻനിര പ്രവർത്തകനുമാണ്. ഐപിസി ബലാസ്പൂർ സഭാ ശുശ്രൂഷകനും, ഐപിസി ബിലസ്പുർ സെൻട്രൽ ശുശ്രൂഷനും , വേദ അധ്യാപകനും ആണ് പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ. സെക്കുലർ മേഖലയിൽ വിവിധ തരത്തിലുള്ള ഓൺലൈൻ / ഓഫ് ലൈൻ പ്രവർത്തനങ്ങളാണ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ് ലക്ഷ്യമിടുന്നത്.
Comments are closed, but trackbacks and pingbacks are open.