സമസൃഷ്ടങ്ങളെ കരുതുന്നതോടൊപ്പം ദൈവീക കരുതലിനായി സ്വയം സമർപ്പിക്കുക : കെ.ഒ.രാജുക്കുട്ടി
മണ്ണൂർ വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭ സംഗമവും നടന്നു.
മണ്ണൂർ: വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭ സംഗമവും ശാലേം മാർത്തോമ്മാ
പള്ളിയിൽ നടന്നു. മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
സമസൃഷ്ടങ്ങളെ കരുതുന്നതോടൊപ്പം ദൈവീക കരുതലിനായി നമ്മുടെ ജീവിതത്തെ സ്വയം സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
പ്രസിഡന്റ് ബിനു.കെ.ജോൺ അധ്യക്ഷത വഹിച്ചു.
പുനലൂർ സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു അവാർഡുകൾ സമ്മാനിച്ചു.ഇടവക വികാരി റവ.ടെനി തോമസ് അനുഗ്രഹ പ്രഭാഷണവും മാധ്യമപ്രവർത്തകൻ സാജൻ വേളൂർ മുഖ്യപ്രഭാഷണവും നടത്തി.
സബ് റീജിയൻ ജനറൽ കൺവീനർ ഷിബു.കെ. ജോർജ്,സെക്രട്ടറി കെ.ബേബി, കെ.കുഞ്ഞുമോൻ,വൈ.തോമസ് എന്നിവർ പ്രസംഗിച്ചു. മണ്ണൂർ വൈഎംസിഎ പ്രവർത്തനോദ്ഘാടനം, പ്രതിഭാ സംഗമം എന്നിവ ശാലേം മാർത്തോമ്മാ പള്ളിയിൽ
വൈഎംസിഎ മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി നിർവഹിക്കുന്നു.
Comments are closed.