എഡിറ്റോറിയൽ: സാധാരണക്കാരനായി ജീവിച്ച വലിയ മനുഷ്യൻ: കാനം അച്ചൻ

 

ഒരിക്കൽ ഞാൻ സുവിശേഷ വേലയോട് അനുബന്ധിച്ച് ഇലന്തൂരിൽ താമസിക്കുമ്പോൾ ചായ കുടിക്കുവാനായി കവലയിൽ നിൽക്കുമ്പോൾ ഒരു കെഎസ്ആർടിസി ബസിൽ കറുത്ത ബാഗും തൂക്കിയിട്ട് വെള്ള ഹാഫ് കൈ ഷർട്ടും വെള്ള പാൻ്റും ഇട്ട് ഒരു മനുഷ്യൻ വന്നിറങ്ങി. എവിടെയോ കണ്ട് മറന്ന മുഖം..
പെട്ടന്നാണ് മനസിലായത് അത് കാനം അച്ചൻ ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് പ്രസംഗിക്കുവാൻ വന്നപ്പോൾ പരിചയപ്പെടുവാൻ ഇടയായിരുന്നു. ” മോനേ, എന്തുണ്ട് വിശഷം? പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു.
സുഖമായിരിക്കുന്നു അച്ചാ.. ഞാൻ മറുപടി പറഞ്ഞു. അച്ചൻ എങ്ങോട്ടാ.. ?
മോനെ, ഞാൻ പ്രക്കാനം വരെ പോകുകയാണ്.. വൈകിട്ട് ഒരു കൺവൻഷൻ ഉണ്ട്…
അച്ചാ, ഞാൻ വിടാം.. എൻ്റെ ബൈക്കിൽ കയറാൻ അച്ചനോട് പറഞ്ഞു. ഇത്രയും സമൂഹം ആദരിക്കുന്ന ഒരു വ്യക്തി സീറ്റില്ലാതെ ബസിൽ യാത്ര ചെയ്യുന്നത് എനിക്ക് വേദന തോന്നി…
വേണ്ട മോനെ, ഇലന്തൂരിൽ നിന്നും പ്രക്കാനത്തേക്ക് ബസുണ്ടാകും ഞാൻ അതിൽ പൊക്കോളാം.. എനിക്ക് വല്യ വണ്ടിയിൽ പോകുന്നതാണ് ഇഷ്ടം എന്ന് സ്വതസിദ്ധമായ നർമ്മം കലർത്തിയ മറുപടി പറഞ്ഞു.
ബസ് വരുന്നതുവരെ പരസ്പരം സംസാരിച്ചു. ബസ് വന്നു അദ്ദേഹം കയറി പോയി.

ലോകപ്രസിദ്ധനായ പ്രഭാഷകനായിരുന്നിട്ടും ബസിൽ യാത്ര ചെയ്ത് കൺവൻഷന് പ്രസംഗിക്കാൻ പോയ അച്ചൻ്റെ മനോഭാവം എന്നെ വല്ലാതെ ആകർഷിച്ചു. ഇന്ന് ഒരു ഉപവാസ പ്രാർത്ഥനയ്ക്ക് പ്രസംഗിക്കാൻ വിളിച്ചാൽ പോലും 100 ഡിമാൻ്റ് പറയുന്ന പ്രസംഗകർ ഉള്ള കാലത്ത് ബൈക്കിൽ കൊണ്ടു വിടാം എന്ന് പറഞ്ഞിട്ടും പ്രൈവറ്റ് ബസിൽ പോകാൻ മനസു കാണിച്ച ലളിത ജീവിതത്തിനുടമ…

ഒട്ടും ജാഢയില്ലാത്ത, തലക്കനമില്ലാത്ത ഒരു ദൈവമനുഷ്യൻ….
1990 കളിൽ കാസർഗോഡ് വന്ന് നിരവധി മീറ്റിങ്ങുകളിൽ അച്ചൻ പ്രസംഗിച്ചിട്ടുണ്ട്. വന്നപ്പോൾ പാഴ്‌സനേജിന്റെ പരിമിതമായ സൗകര്യങ്ങളിൽ ഒരു പരിഭവവും പരാതികളും ഇല്ലാതെ താമസിച്ചിട്ടുണ്ട്.
ഇതുപോലുള്ള ദൈവഭക്തൻമാർ നമ്മുടെ ഇടയിൽ കുറയുന്നത് വേദനയോടെ മാത്രമെ നോക്കി കാണുവാൻ കഴിയു…

നർമ്മങ്ങളും ചെറുകഥകളും ചേർത്ത് കേൾവിക്കാരെ പിടിച്ചിരുത്താൻ കഴിവുള്ള പ്രഭാഷകൻ.. എത്ര കേട്ടാലും മതിവരാത്ത പ്രഭാഷകൻ..
എഴുത്തിൻ്റെ മേഖലയിൽ തൻ്റെതായ മുദ്ര പതിപ്പിച്ച വ്യക്തിത്വം…

പ്രിയ അച്ചൻ്റെ വേർപാട് ക്രൈസ്തവ സമൂഹത്തിന് നഷ്ടമാണ്… പകരം വെക്കാൻ കഴിയാത്ത നഷ്ടം..

അപവാദങ്ങൾക്കോ വ്യക്തിഹത്യക്കോ നിന്ന് കൊടുക്കാത്ത നല്ല ജീവിതം..
തൻ്റെ ജീവിതം കൊണ്ട് അനേകരെ നേടി നിത്യതയിലേക്ക് യാത്രയായി.. ആ അനശ്വരമായ ജീവിതത്തിൻ്റെ നല്ല പാതയെ നമുക്ക് പിന്തുടരാം.. ദുഖത്തിലായിരിക്കുന്ന കുടുംബത്തിന്
ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൻ്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

ഫിന്നി കാഞ്ഞങ്ങാട്
ചീഫ് എഡിറ്റർ
ക്രൈസ്തവ എഴുത്തുപുര ദിനപത്രം

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.