ലേഖനം: ഒരു മാറ്റം താങ്കൾ ആഗ്രഹിക്കുന്നുവോ ? | റവ. ഡോ. ജോസ് സാമുവേൽ

മാറ്റങ്ങൾ നല്ലതാണ്. എന്നാൽ മാറ്റങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് നാം വിലയിരുത്തേണ്ടത്. ഒരു സമൂലമായ പരിവർത്തനം എല്ലാ മേഘലകളും ആഗ്രഹിക്കുന്നു. നമുക്കറിയാം കാൽ നടയിൽ നിന്നും ഇന്ന് വളരെ വേഗത്തിൽ എത്തിചേരുന്ന സംവിധാനത്തിലേക്ക് മനുഷ്യൻ എത്തപ്പെട്ടു . എന്നാൽ ആധുനിക മനുഷ്യൻ പ്രത്യേയ ശാസ്ത്രങ്ങൾക്ക് വഴിമാറി. ചിന്താഗതികൾക്കും പ്രവർത്തന ശൈലികൾക്കും വ്യവഹാരങ്ങൾക്കും എല്ലാം വെത്യസ്ത ത പുലർത്തുവാൻ ആധുനിക മനുഷ്യൻ വെമ്പൽ കൊള്ളുകയാണ്. സ്വന്തം നിലപാട് മാറ്റി പിടിക്കുന്ന ഒരു തലമുറയിലേക്ക് നാം വഴിമാറി . ആശയ വിനിമയ ദാരിദ്ര്യം ഇന്ന് സുലഭമാണ്. നവമാധ്യമങ്ങളുടെ കടന്നുകയറ്റം മനുഷ്യരാശിയേ ശരിക്കും ബാധിച്ചിരിക്കുന്നു.
എൻ്റെ കുട്ടിക്കാലത്തെ നല്ല ഓർമകൾ ഇന്ന് ഒരു പിരിമഡ് ആയി അവശേഷിക്കുന്നു. സൗഹൃദങ്ങൾ, നല്ല ആശയ വിനിമയങ്ങൾ, പ്രകൃതി രമണിയമായ കാഴ്ചകൾ , വിനോദ യാത്രകൾ , രക്തബന്ധങ്ങൾ തമ്മിലുള്ള കൂടി കാഴ്ചകൾ , നല്ല നർമ്മ രസമായ സംഭാഷണങ്ങൾ , വിഷം ചേരാത്ത ആഹാരപദാർത്ഥങ്ങൾ , എല്ലാം അവിസ്മരണിയമായ രംഗങ്ങൾ തന്നെയായിരുന്നു. എന്നാൽ ഇന്ന് അതിനെല്ലാം ഒരു മൂല്യ ചുതി സംഭവിച്ചു. ബന്ധങ്ങൾക്കോ, പ്രണയങ്ങൾക്കോ ഒന്നും ഒരു വിലയും ഇല്ലാത്ത യുഗം. സകല മനുഷ്യരും കട്ട കലിപ്പിലാണ്. സ്നേഹത്തിൻ്റെ അതിരുകൾ ലംഘിച്ച് ക്രൂരതയുടെ വിളയാട്ടം നടത്തുന്ന കാലഘട്ടത്തിലേക്ക് ഞാനും നിങ്ങളും എത്തപ്പെട്ടു. സ്വന്തം കൂടപ്പിറപ്പിനേ പോലും ഒറ്റി കൊടുക്കുന്ന തലമുറയാണ് നമുക്ക് ചുറ്റും .
സാഹചര്യങ്ങളുടെ സമ്മർദ്ദം മനുഷ്യ മനസിനേ മുറിവേൽപ്പിച്ച് ഒരിക്കലും മറക്കാനാവാത്ത കരിനിഴലായി പുകയുമ്പോൾ അത് പിന്നീട് പകയുടെ തീ കനലായി മാറുകയാണ്. നാളയുടെ വാഗ്ദാന സന്തതികൾ ഇന്നത്തെ കുലപാതകികൾ ആയി മാറുന്നു.
കലാലയ രാഷ്ട്രീയങ്ങൾ , പഞ്ചനക്ഷത്ര സംവിധാനങ്ങൾ, ആരേയും പേടിക്കാൻ ഇല്ല എന്ന നിലപാടുകൾ ഇങ്ങനെയുള്ള എല്ലാത്തിനും ഒരു സമൂല പരിവർത്തനം ഈ സമൂഹത്തിന് ആവശ്യമാണ് .
ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന മാർഗ്ഗം ഏതാണ്. നമ്മുടെ നാട്ടിൽ സ്കൂളുകളും കലാലയങ്ങളും കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ കുഞ്ഞുങ്ങളെ നോട്ടമിട്ട് വലവിരിക്കുന്ന കാഴ്ച വളരെ ദയനീയമാണ്. പാടത്തും പറമ്പത്തും എല്ലുമുറിയേ കഠിനദ്ധ്വാനം ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് സമൂഹത്തിൻ്റെ നല്ല വക്ത്താക്കളായി തൻ്റെ കുഞ്ഞുങ്ങൾ മാറണമെന്ന നല്ല ആഗ്രഹത്തോടെ രാവിലെ വീട്ടിൽ നിന്നും പറഞ്ഞു വിടുന്ന മാതാപിതാക്കൾ അവരറിയാതെ അവരുടെ തലമുറകൾ വഴിപിഴച്ച ജീവിതത്തിന് അടിമയാകുകയാണ് . ഇങ്ങനെയുള്ള വഴി പിഴച്ച പോക്ക് കണ്ടിട്ട് മാതാപിതാക്കൾ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കുന്നു.

ഇവിടെ ഒരു മാറ്റം അനിവാര്യമല്ലേ?

ഈ മാറ്റം കൊണ്ടുവരാൻ ആർക്കാണ് കഴിയുക ?

കഴിയുന്ന ഒരു മാർഗ്ഗം ഞാൻ പരിചയപ്പെടുത്താം .

ഇന്നേക്ക് 2024 വർഷങ്ങൾക്ക് മുൻപ് ഈ താണ ഉലഹത്തിലേക്ക്, സ്വർഗ്ഗത്തിലെ സകല മഹിമകളെയും വെടിഞ്ഞ് മനുഷ്യനായി അവതരിച്ച ഒരു വെക്തിയുണ്ട്. അത് മറ്റാരുംഅല്ല ; പേര് നസ്രായനായ യേശു ക്രിസ്തു. മനുഷ്യവർഗ്ഗത്തിൻ്റെ സകല പാപങ്ങളെയും പോക്കുവാൻ കന്യകമറിയത്തിൽ ഉരുവായി മുപ്പത്തി മുന്നര വയസു വരെ ജീവിച്ച് മുപ്പതുവയസു വരെ തൻ്റെ മാതാപിതാക്കൾക്ക് കീഴടങ്ങി ശേഷം ഉള്ള മൂന്നര വർഷം അയച്ച പിതാവിൻ്റെ ഇഷ്ടം ചെയ്ത് ലോകത്തിൻ്റെ പാപത്തേ ചുമന്നു കൊണ്ട് കാൽവറിയിൽ ഇരുകള്ളന്മാരുടെ നടുവിൽ മൂന്ന് ആണികളാൽ ക്രൂശിൽ തറക്കപ്പെട്ട് മുൾകിരീടം തലയിൽ ചാർത്തി ശരീരം എല്ലാം ഉഴവുചാലുപ്പോലെ കീറപ്പെട്ട് അരമത്ഥ്യകാരനായ യോസഫിൻ്റെ കല്ലറയിൽ അടക്കം ചെയ്ത് മൂന്നാം ദിവസം അതിശക്തിയോടെ മരണത്തേ ജയിച്ച് ഇന്ന് സ്വർഗ്ഗത്തിൽ വസിക്കുന്ന യേശുക്രിസ്തു എന്ന ഏക വെക്തിയിൽ കൂടെ മാത്രമേ ഒരു സമൂല പരിവർത്തനം കൊണ്ടുവരാൻ സാധിക്കുകയുള്ളു . നിങ്ങളുടെ തലമുറകൾ നാളയുടെ നല്ല വക്താക്കളായി മാറാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ യേശുക്രിസ്തുവിനെ സ്വീകരിക്കു പാപങ്ങളിൽ നിന്നും ശാപങ്ങങ്ങളിൽ നിന്നും മുക്തി നേടു .

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.