ഷാർജാ -കരിക്കം വൈഎംസിഎ എക്യൂമെനിക്കൽ സംഗമവും സ്നേഹഭവൻ്റെ കട്ടിള വെയ്പ്പും നടന്നു
കൊട്ടാരക്കര:ഷാർജാ വൈഎംസിഎ 20-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കരിക്കം വൈഎംസിഎയുമായി സഹകരിച്ച് നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ കട്ടിള വെയ്പ്പ് ചടങ്ങ് സ്നേഹ സംഗമമായി.വറ്റാത്ത സ്നേഹത്തിന്റെ തെളി നീരുറവയാണ് മനുഷ്യനിൽ വേണ്ടതെന്ന ആഹ്വാനത്തോടെ നടന്ന എക്യുമെനിക്കൽ സംഗമവും ശ്രദ്ധേയമായി.
അവധിക്ക് നാട്ടിലെത്തിയ പ്രവാസികളായ വൈഎംസിഎ അംഗങ്ങളുടെ കൂട്ടായ്മയും പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
ഷാർജ വൈഎംസിഎ പ്രസിഡന്റ്
അലക്സ് വർഗീസ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു .
കരിക്കം വൈഎംസിഎ പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.
എസ്ഡിഎ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പാസ്റ്റർ ആൽവിൻ ചാക്കോ,വിലങ്ങറ സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ.സൂരജ് തോമസ് ചെറിയാൻ എന്നിവർ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഏബ്രഹാം കരിക്കം മുഖ്യപ്രഭാഷണം നടത്തി.
ഷാർജ വൈഎംസിഎ ഭാരവാഹികളായ ടി.വി. മാത്യു തോട്ടാടി ,ബെന്നറ്റ് യേശുദാസൻ, ബെന്നി മാത്യു, ചെറിയാൻ തോമസ്
,കരിക്കം
വൈഎംസിഎ ഭാരവാഹികളായ എം. തോമസ്,ജേക്കബ് മാത്യു കുരാക്കാരൻ,മാത്യു വർഗീസ്,പിഎംജി കുരാക്കാരൻ,ബാബു ഉമ്മൻ,പി.വൈ.തോമസ്,വി. വർഗീസ്,സജി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
മണലാരണ്യത്തിലെ അദ്ധ്വാനത്തിന്റെ ഒരു ഭാഗം സമ സൃഷ്ടിയായ സഹോദരനു സ്നേഹ തണലൊരുക്കാൻ മാറ്റി വച്ചപ്പോൾ അത് ഒരു നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാകുന്നു.




- Advertisement -