ചെറു ചിന്ത: ഒറ്റപ്പെടുത്തിയ നിലയങ്കി | സജോ കൊച്ചുപറമ്പിൽ

തന്റെ 17ാം വയസ്സില്‍ 11 സഹോദരന്‍മാരെ സാക്ഷി നിര്‍ത്തി അപ്പനായ യിസ്രായേല്‍ യോസഫിനെ ആ നിലയങ്കി ധരിപ്പിക്കുമ്പോള്‍ ആ കുഞ്ഞു ബാലന്‍ അറിഞ്ഞിരുന്നില്ല താനോരു ചെന്നായ് കൂട്ടത്തിന്റെ നടുവില്‍ അകപ്പെട്ടു കഴിഞ്ഞു എന്ന് .
ശാരീരികമായും മാനസീകമായും യോസഫിനെ സഹോദരന്‍മാരില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ അപ്പന്റെ നിലയങ്കി ഒരു കാരണമായി,
പിന്നീടുള്ള നാളുകളില്‍ അപ്പന്റെ സ്നേഹമാകുന്ന നിലയങ്കി ധരിച്ച യോസഫിനെ കാണുന്ന സഹോദരന്‍മാരുടെ പ്രതികരണം ചുവപ്പു കണ്ട കാള ഇളകുന്ന പോലെ ആയിരുന്നു .

നമ്മുടെ മേല്‍ ദൈവം ഒരു സ്നേഹത്തിന്റെ നിലയങ്കി പുതപ്പിച്ചിട്ടുണ്ട് ,
അത് പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് നമ്മെ വ്യത്യസ്ഥരാക്കുന്ന ഒന്നാവും,
അത് ചിലപ്പോള്‍ നിന്റെ മേല്‍ പകര്‍ന്ന വാഗ്ദത്വം ആകാം…
ചിലപ്പോള്‍ അഭിക്ഷേകമാകാം …
ചിലപ്പോള്‍ താലന്തുകള്‍ ആവാം….
അത് എന്തുതന്നെ ആയിരുന്നാലും
ആ നിലയങ്കി കാണുമ്പോള്‍ നിന്നെ ഒറ്റപ്പെടുത്തുന്നത്
കൂട്ടു സഹോദരന്‍മാരാവും ,
ചിലപ്പോള്‍ ചാര്‍ച്ചക്കാരാവും,
ചിലപ്പോള്‍ വീട്ടുകാരാവും …
ഞങ്ങളില്‍ ഇല്ലാത്ത എന്തു പ്രത്യേകഥയാണ് നിനക്കുള്ളത് ???
നീ ആരാ രാജാവോ ???
അങ്ങനെ എന്തനവധി കുത്തുവാക്കുകള്‍ കേട്ടിരിക്കുന്നു ,
എത്ര പൊട്ടകിണറില്‍ തള്ളിയിടപ്പെട്ടിരിക്കുന്നു, ഭാരപ്പെടേണ്ട ഒറ്റപ്പെട്ടു എന്നു തോന്നുമ്പോള്‍ യോസഫിന്റെ ജീവിതം നമുക്കോരു മാതൃകയാണ്.
യോസഫിന്റെ നിലയങ്കി നമ്മുടെ ജീവിതത്തില്‍ ദൈവം നല്കിയ കൃപയുടെ അഭിക്ഷേകത്തിന്റെ പുതപ്പാണ് അത് നമ്മില്‍ ധരിക്കുന്ന നിമിഷം മുതല്‍ നാം തള്ളപ്പെടും,
നാം ഒറ്റപ്പെടും കാരണം അത് ക്രിസ്തുവിന്റെ സ്നേഹമാണ് ക്രിസ്തുവിനെ ലോകം പകച്ചതുപോലെ ഈ എളിയവരായ നമ്മെയും പകയ്ക്കും.

യോസഫ് പോത്തിഫേറിന്റെ ഭവനത്തിന് മേല്‍ വിചാരകനായിരിക്കുന്ന കാലം,
തന്റെ അപ്പന്റെ നിലയങ്കി തന്നില്‍ നിന്നും ഊരിമാറ്റപ്പെട്ട് അന്യഭവനത്തില്‍ പരദേശിയായി പാര്‍ക്കുന്ന കാലം.
ഒരിക്കല്‍ തന്റെ വസ്ത്രത്തില്‍ പോത്തിഫേറിന്റെ ഭാര്യയുടെ പിടി വീണു, അതോരു പ്രലോഭനത്തിന്റെ വശീകരണത്തിന്റെ പിടിയായിരുന്നു .
ഈ ലോകം നമ്മുടെ വസ്ത്രത്തില്‍ എപ്പോളും പിടുത്തമിടാറുണ്ട് ,
പ്രലോഭിക്കാന്‍ ശ്രമിക്കാറുണ്ട് അപ്പോള്‍ ഒന്നോര്‍ക്കുക യോസഫിനെപോലെ നിന്റെ
ആ ഉടുത്തിരിക്കുന്ന ലൗകീക വസ്ത്രത്തെ ഉപേക്ഷിച്ചേക്കുക,
നീ അവിടെ നിന്നും ഒാടിമാറുക കാരണം നിന്നെകാത്ത് സ്വര്‍ഗ്ഗത്തിന്റെ രാജകീയ വസ്ത്രം തയ്യാറാവുന്നുണ്ട് അവിടെ നീ പ്രലോഭനത്തില്‍ വീണുപോയാല്‍ മണ്ണിനു വേണ്ടി മാണിക്യത്തെ നഷ്ടപ്പെടുത്തുകയാവും.

അപ്പന്റെ സ്നേഹത്തിന്റെ നിലയങ്കി സഹോദരന്‍മാര്‍ ഊരിമാറ്റിയിട്ടും ,
തന്റെ ജഡീകവസ്ത്രം പ്രലോഭനത്താല്‍ പിടിക്കപ്പെട്ടതിനാല്‍ താന്‍ അത് ഉപേക്ഷിക്കേണ്ടി വന്നിട്ടും കാലങ്ങള്‍ക്കിപ്പുറം ഈജിപ്തിന്റെ രാജസിംഹാസനത്തില്‍ അധികാരത്തിന്റെ വസ്ത്രം ധരിപ്പിച്ച് യോസഫിനെ ദൈവം മാനിച്ചു .

പ്രീയരെ ഒന്നു ചിന്തിക്കുക ..
ചിലപ്പോള്‍ നിന്റെ വസ്ത്രം അസൂയയുടെ കണ്‍കളാല്‍ പിച്ചിചീന്തപ്പെടാം..
ചിലപ്പോള്‍ നിന്റെ വസ്ത്രം പലവിധ പ്രലോഭനങ്ങള്‍ക്കു മുന്‍പില്‍ നിനക്ക് ഉപേക്ഷിക്കേണ്ടി വരാം….
എന്നാല്‍ നിന്നെ തള്ളുന്നവര്‍ക്കു മുന്‍പിലും, പ്രലോഭിപ്പിക്കുന്നവര്‍ക്കു മുന്‍പിലും, കാരാഗ്രഹത്തിനുള്ളിലും വിശ്വസ്ഥനായി നിന്നാല്‍ രാജകീയവസ്ത്രത്തിന്റെ തിളക്കവും അതിന്റെ അധികാരവും യോസഫിനെ പോലെ നിനക്കും അനുഭവിക്കാന്‍ കഴിയും !

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply