മൂവാറ്റുപുഴയിൽ പ്രാർത്ഥനാ സംഗമം
മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖലയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ വൈ.എം.സി.എ ഹാളിൽ ആഗസ്റ്റ് 12 തിങ്കൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രാർത്ഥനാസംഗമം നടക്കും.
ഉത്തരമേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി. സൈമൺ അദ്ധ്യക്ഷത വഹിക്കും. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിളയുടെ നേതൃത്വത്തിൽ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാർത്ഥനായാത്ര നടത്തി മടങ്ങിയെത്തുന്ന ടീമംഗങ്ങളായ ജോമോൻ കുരുവിള, ജോസ് മത്തായി, ബൈജു കെ.സാൻ്റോ , ബാബുജി റാന്നി, ലിജോ പി ജോയി എന്നിവർ സന്ദേശങ്ങൾ നല്കും.
തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുമായി നൂറുകണക്കിനു പ്രാർത്ഥനാ പങ്കാളികൾ സംബന്ധിക്കും.




- Advertisement -