റവ.ഡോ. വത്സൻ എബ്രഹാമിന് വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക
കുമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റും, ഐ പി സി സീനിയർ ശുശ്രുഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ വത്സൻ എബ്രഹാം കഴിഞ്ഞ ചില മാസങ്ങളായി കാലുകൾക്ക് വേദനയും നീരുമായി ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു. തുടർന്നുള്ള വിശദമായ പരിശോധനയിൽ ലിംഫോമ എന്ന അർബുദ രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ഇപ്പോൾ ക്ഷീണാവസ്ഥയിൽ ആയിരിക്കുന്നു. തുടർന്ന് അതിനുള്ള ചികിത്സകൾ താമസിയാതെ ആരംഭിക്കും.
പാസ്റ്റർ വത്സൻ എബ്രഹാമിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ സഹോദരി സ്റ്റെർല ലൂക്ക് അറിയിച്ചിരിക്കുന്നു.


- Advertisement -