ലാന്‍ഡ് വേ തിയോളജിക്കൽ സെമിനാരിയുടെ രണ്ടാമത് ഗ്രാജ്വേഷന്‍ ഓഗസ്റ്റ് 20-ന്
പന്തളം: ലാന്‍ഡ് വേ തിയോളജിക്കൽ സെമിനാരിയുടെ രണ്ടാമത് ഗ്രാജ്വേഷന്‍ ഓഗസ്റ്റ് 20-ന് രാവിലെ 09:00 മണിക്ക് പന്തളം തുമ്പമൺ ജംഗ്ഷനിലുള്ള കൈതവന ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ വർഷത്തെ ബിരുദദാനത്തിന്‍റെ തീം “തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരത” എന്നതാണ്.
ഡോ. ജോൺസൺ കെ. ജോർജ്ജ്, പ്രൊഫ. പി.സി. ചാണ്ടിയും, സിസ്റ്റര്‍ ശലോമി ചാണ്ടിയും ഈ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ലാൻഡ്‌വേ മ്യൂസിക് അനുഗ്രഹീത ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രസ്തുത ബിരുദദാന ദിനത്തില്‍ ലാന്‍ഡ് വേ തിയോളജിക്കൽ സെമിനാരിയുടെ ഡയറക്ടറായ ഡോ. സന്തോഷ് പന്തളത്തിന്‍റെ ആത്മകഥ “കൈപ്പേറിയ ജീവിതത്തിലെ മധുരമാം ജീവിതം” എന്ന പുസ്തക പ്രകാശനം നടത്തപ്പെടും.
നിലവില്‍ വിവിധ കോഴ്സുകളായ C.Th, D.Th, B.Th, M.Div, M.A, M.Th, Th.D, D.Min, Ph.D എന്നിവ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ നടത്തപ്പെടുന്നു.