എഡിറ്റോറിയൽ: വീണ്ടും വേദനയോടെ… | ബിൻസൺ കെ. ബാബു

ഇന്ന് ഞെട്ടലോടെയാണ് കേരളം ഉണർന്നത്. വയനാടിലെ മുണ്ടക്കൈ, ചൂരൽമല എന്നി സ്ഥലങ്ങളിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 96 ജീവനറ്റ ശരീരങ്ങളാണ്. ഇനിയും കണ്ടെത്താൻ ബാക്കിയാണ്. രണ്ട് ഗ്രാമങ്ങൾ മുഴുവൻ പോകുമ്പോൾ ആർക്ക് താങ്ങാൻ ആകും ഈ വേദന.

രാത്രിയുടെ നല്ല ഉറക്കത്തിൽ നല്ല പ്രഭാതം കാണാൻ കാത്തിരുന്നവർ ഒന്നും അറിയാതെ ഈ മരണം വഴിയായി പോയപ്പോൾ എന്ത് ദുരന്ത കാഴ്ച്ചയാണ് മാധ്യമങ്ങളിലൂടെ കണ്ടത്. ഉറ്റവരെ നഷ്ടപ്പെട്ട് വിലപിക്കുന്ന അനേകമാളുകൾ, കൂടെയുള്ളവർ എവിടെ എന്ന് പോലും അറിയാതെ പരക്കം പായുന്ന ഒരു കൂട്ടർ, പിഞ്ചു കുഞ്ഞുങ്ങൾ നഷ്ടമായവർ, വീടുകൾ, സമ്പത്തുകൾ എല്ലാം പോയി പകച്ചു നിൽക്കുന്നവർ… ഇതെല്ലാം കാണുമ്പോൾ ഏതൊരു വ്യക്തിയുടെയും മനസ്സ് വല്ലാതെ ഉലയും…

പല ദുരിതങ്ങളെയും, പ്രകൃതിശോഭങ്ങളെയും കണ്ടവരാണ്, അതിജീവിച്ചവരാണ് നമ്മൾ. നമ്മൾ ഒറ്റക്കെട്ടാണ് എന്ന് പല സമയത്തും ലോകത്തിന്റെ മുൻപിൽ കാണിച്ചവരാണ്. ഈ മഹാദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് , ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക്, സന്നദ്ധ സംഘടകൾക്ക് ഒപ്പം നിന്ന് ഈ പ്രതിസന്ധിയേയും അതിജീവിക്കാം.

വയനാടിനായി പ്രാർത്ഥിക്കാം. കൈകോർക്കാം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply