ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ- അപ്പർ റൂം (ബ്രദേഴ്‌സ് ) ന്റെ പ്രാരംഭ മീറ്റിംഗ് നാളെ
ദോഹ : ഖത്തറിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീക ഉന്നമനത്തിനും വിവിധ വിഷയങ്ങൾ ഓർത്തു പ്രാർത്ഥിക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 8 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ ഒത്തുചേരുന്നു. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂം ( ബ്രദേഴ്‌സ്) ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കൂട്ടായ്മയിൽ ഖത്തറിലെ വിവിധ സഭകളിൽ നിന്നുള്ള കർത്തൃദാസന്മാരും വിശ്വാസികളും പങ്കെടുക്കും.ഇതിന്റെ ഭാഗം ആകുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന സൂം ഐഡി ഉപയോഗപ്പെടുത്തുക . ബ്രദർ ഷിനു കെ ജോയ് അധ്യക്ഷത വഹിക്കുന്ന നാളത്തെ മീറ്റിംഗിൽ ബ്രദർ ജസ്റ്റിൻ മാത്യു വചന സന്ദേശം നൽകും.
Zoom ID: 443 191 0445
Passcode: 2024