ലഹരി വിരുദ്ധ ദിനാചരണവും സെമിനാറും നടത്തി

തിരുവല്ല : വൈ.എം.സി എ തിരുവല്ല സബ് റിജണും മുണ്ടിയപ്പള്ളി സി.എം.എസ് സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടന്നു. എക്സൈക്സ് സി.ഐ ഷമീർ ഖാൻ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യപക പ്രിൻസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
എസ്. ഐ ശ്രീനാഥ്, ബാബൂ ചെറിയാൻ എന്നിവർ ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുൻ സബ്-റീജൺ ചെയർമാൻന്മാരായ കെ.സി മാത്യൂ, ലിനോജ് ചാക്കോ, വിദ്യാഭ്യാസ കമ്മീഷൻ കൺവീനർ സജി മാമ്പ്രകുഴി, പ്രോഗ്രം കൺവീനർ കുര്യൻ ചെറിയാൻ, ആനി എം. ജോസഫ്, എൽസി ജേക്കബ്, ബിന്ദു സൂസൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശ മൈം അവതരിപ്പിച്ചു.  

വൈ.എം.സി എ തിരുവല്ല സബ് റിജണും മുണ്ടിയപ്പള്ളി സി.എം.എസ് സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും എക്സൈക്സ് സി.ഐ ഷമീർ ഖാൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസമ്മ ജോസഫ്, ബാബൂ ചെറിയാൻ, കെ.സി മാത്യൂ, ജോജി പി. തോമസ്, സജി മാമ്പ്രക്കുഴി, ലിനോജ് ചാക്കോ, കുര്യൻ ചെറിയാൻ എന്നിവർ സമീപം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.