കുവൈറ്റ് ദുരന്തത്തിൽ മരിച്ച ഡെന്നി ബേബിയുടെ സംസ്കാരം നാളെ 3 മണിക്ക് മുബൈയിൽ വെച്ച് നടക്കും

കുവൈറ്റ് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി (33) യുടെ മൃതദേഹം മുംബൈയിലെ വസതിയിലെത്തിച്ചു.മലാഡ് വെസ്റ്റ് പെനിയേൽ ഏജി സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നാളെ 16 ജൂൺ വൈകിട്ട് മൂന്നുമണിക്ക് മലാഡ് വെസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

മരുതൂർകുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തിൽ വടക്കേത്തറയിൽ (ലക്ഷ്‌മി ഭവനം) ഡെന്നി ബേബി (33)യും കുടുംബവ ഏറെ വർഷങ്ങളായി മുംബൈയി സ്ഥിരതാമസക്കാരാണ്. ബേബിക്കട്ടിയുടെയും പരേതയായ ഹില്ലാരി ബേബിയുടെയും മകനാണ് ഡെന്നി.

മാതാവ് ഹില്ലാരി ബേബി 5 വർഷം മുൻമ്പ് മരിച്ചു. സഹോദരി ഡെയ്സി മനോജ് ഐപിസി കുവൈറ്റ് പെനിയേൽ സഭാംഗമാണ്.

കുടുംബ വീട്ടിൽ നിൽക്കുമ്പോഴാണ് മകൻ്റെ ദാരുണമരണത്തെ കുറിച്ച് അറിയുന്നത്. മകൻ്റെ മൃതദേഹം മുംബൈയിൽ എത്തിക്കാനാണ് നോർക്ക അധികൃതകരയും മറ്റ് ബന്ധപ്പെട്ടവരെയും അറിയിച്ചത്

കുവൈത്തിൽ 4 വർഷത്തിലധികമായി ജോലി ചെയ്യുന്ന ഡെന്നി ബേബിവർഷം തോറും അവധിയിൽ മുബൈയിൽ എത്താറുണ്ട്. അവധിക്ക് എത്തുമ്പോൾ നാട്ടിലുള്ള ബന്ധുക്കളെ കാണാൻ കരുനാഗപ്പള്ളിയിലും മാതാവിൻ്റെ കുടുംബ വീടായ കൊല്ലത്തും എത്താറുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.