സെമിനാറും മെറിറ്റ് അവാർഡ് വിതരണവും

താമരശ്ശേരി: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ കോഴിക്കോട് മേഖല സണ്ടേസ്കൂൾ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സെമിനാറും മെറിറ്റ് അവാർഡ് വിതരണവും 2024 ജൂൺ പതിനേഴ് തിങ്കൾ രാവിലെ 9.30 ന് താമരശ്ശേരി ഐ.പി.സി. സഭയിൽ വെച്ച് നടക്കും. പത്താം ക്ലാസ്സിലും പ്ലസ്ടു വിലും മുഴുവൻ എ പ്ലസ്സ് നേടിയ കുട്ടികളെ ആദരിക്കുകയും വിദ്യാഭ്യാസ സഹായ വിതരണം ഉണ്ടായിരിക്കും.ഡോ: സാജൻ. സി ജേക്കബ് ക്ലാസ്സുകൾ നയിക്കും. ഐ.പി.സി തിരുവനമ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ: ജെയിംസ് അലക്സാണ്ടർ, കോഴിക്കോട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ.ബാബു എബ്രഹാം, പേരാമ്പ്ര സെൻ്റർ മിനിസ്റ്റർ പാസ്റ്റർ:എം.എം. മാത്യു തുടങ്ങിയവർ മുഖ്യാഥിതികളായി പങ്കെടുക്കും. മേഖല പ്രസിഡണ്ട് പാസ്റ്റർ: ജോൺ വിക്റ്റർ, മേഖല സെക്രട്ടറി പാസ്റ്റർ: ജെയ്സൺ പാട്രിക് തോമസ് എന്നിവർ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.