കുവൈറ്റ് ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ 14 മലയാളികൾ അപകടനില തരണം ചെയ്തു;

ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 31 ഇന്ത്യക്കാർ

കുവൈറ്റ്: കുവൈറ്റ് ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ 14 മലയാളികൾ അപകടനില തരണം ചെയ്തു. മൊത്തം 31 ഇന്ത്യക്കാരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശ്വാസമാകുന്നത്. 14 മലയാളികളിൽ ഒരാൾ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. ബാക്കി 13 പേരും നിലവില്‍ വാർഡുകളിലാണ് ചികിത്സയിലുള്ളത്. അല്‍ അദാൻ, മുബാറക് അല്‍ കബീർ, അല്‍ ജാബർ, ജഹ്‍റ ഹോസ്പിറ്റല്‍, ഫർവാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നവരുള്ളത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 12 പേര്‍ക്കാണ് ജന്മനാട് ഇന്നലെ വിട നല്‍കിയത്. മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും സംസ്കാരം ഇന്ന് നടന്നു.

കുവൈത്തിലെ മംഗഫിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം പ്രഖ്യാപിച്ച് അമീർ. തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയും സഹായവും നൽകാൻ കുവൈത്ത് സർക്കാർ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനൊപ്പം കുവൈത്ത് ഉണ്ടാകുമെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.