യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് സിൽവർ ജൂബിലി നിറവിൽ

യുആർഐ ദക്ഷിണേന്ത്യ ഘടകത്തിന്റെ നേതൃത്വത്തിലുള്ള ജൂബിലി ആഘോഷങ്ങൾ 26ന് ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും.

കൊട്ടാരക്കര: ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ യു.എൻ നിർദ്ദേശപ്രകാരം
ആരംഭിച്ച മതങ്ങളുടെ ആഗോള ഐക്യവേദിയായ യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവ് (യുആർഐ) സിൽവർ ജൂബിലി നിറവിൽ. ദക്ഷിണേന്ത്യ ഘടകത്തിന്റെ
നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികൾ കരിക്കം ഇൻ്റർ നാഷണൽ പബ്ലിക് സ്കൂളിൽ ജൂൺ 26 ന് വൈകിട്ട് 4ന് മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യുമെന്ന് കോഡിനേറ്റർ ഡോ. എബ്രഹാം കരിക്കം, ഭാരവാഹികളായ പി കെ രാമചന്ദ്രൻ, കെ.ജി. മത്തായികുട്ടി എന്നിവർ അറിയിച്ചു.
അമേരിക്കയിലെ സാൻഫ്രാന്സിസ്കോ ആസ്ഥാനമായ യുആർഐ ക്ക് 113 രാജ്യങ്ങളിൽ ആയിരക്കണക്കിന് ശാഖകളും 1250 കോപ്പറേഷൻ സർക്കിളുകളുമുണ്ട്.
ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമെന്യേ
ശാശ്വതവും ദൈനംദിന പരസ്പര സഹകരണവും വർദ്ധിപ്പിക്കുകയും ഭൂമിക്കും എല്ലാ ജീവജാലങ്ങൾക്കും സമാധാനത്തിൻ്റെയും നീതിയുടെയും സംസ്കാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ദൗത്യം മേഖലയിൽ വിവിധ സംഘടനകളുമായി ചേർന്ന് രണ്ടര പതിറ്റാണ്ടായി സംഘടന ആഗോള തലത്തിൽ ചെയ്തുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.