ഐ.പി.സി സീനിയർ ശുശ്രൂഷകനും കേരളാസ്റ്റേറ്റ് വൈസ് പ്രസിഡന്റും ആയിരുന്ന പാസ്റ്റർ. എം.വി വർഗ്ഗീസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു

ആലപ്പുഴ : ഐ.പി.സി സീനിയർ ശുശ്രൂഷകനും കേരളാസ്റ്റേറ്റ് വൈസ് പ്രസിഡന്റും ആയിരുന്ന പാസ്റ്റർ. എം.വി വർഗ്ഗീസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു.
ഐ.പി.സി കേരളാസ്റ്റേറ്റ് വൈസ് വൈസ് പ്രസിഡന്റായി 2003- 2006 കാലഘട്ടത്തിൽ സേവന മനുഷ്ഠിച്ച പാസ്റ്റർ എം.വി. വർഗീസ് ഐ.പി.സി.യിലെ പ്രമുഖ സെന്റ്റ്റർ ശുശ്രൂഷകനും പതിറ്റാണ്ടുകളായി വേദാധ്യാപകനുമായിരുന്നു.

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി വീയപുരം മേക്കാട്ട് കുടുംബത്തിൽ ജനിച്ചു. ഓർത്തഡോക്സ് കുടുംബത്തിൽ നിന്ന് 1947-ൽ രക്ഷിക്കപ്പെട്ടു. കുമ്പനാട്ടെ ദൈവവചന പഠനാനന്തരം 1954-ൽ നിരണം സഭാശുശ്രൂഷകനായി നിയമിതനായി. 1955-ൽ സിംഗപ്പൂരിലേക്ക് കുടുംബമായി മിഷണറിയായി പോയി. ഐ.പി. സി വിദേശത്തേക്ക് അയച്ച ആദ്യത്തെ മിഷണറിയാണ് പാസ്റ്റർ എം.വി.വർഗീസ്

പത്തുവർഷം സിംഗപ്പൂരിൽ ശുശ്രൂഷിച്ച ശേഷം മടങ്ങിയെത്തി. തുടർന്ന് തിരുവല്ല, റാന്നി വെസ്റ്റ്, ആലപ്പുഴ എന്നീ സെൻ്റ റുകളുടെ ശുശ്രൂഷ വഹിച്ചു. ദീർഘവർഷങ്ങൾ ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗമായി സേവന മനുഷ്ഠിച്ചു.രണ്ടു തവണ മിഷൻ ബോർഡ് ചെയർമാനായി ഇരുന്നിട്ടുണ്ട്. അനുഗ്രഹീതനായ സഭാശുശ്രൂഷകൻ, വേദാധ്യാപകൻ, സെൻ്റർ ശുശ്രൂഷകൻ, പ്രസംഗകൻ, കൗൺസിൽ അംഗം, ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു

ഭാര്യ പരേതയായ കുഞ്ഞമ്മ വർഗീസ്,

മക്കൾ: പാസ്റ്റർ ജോർജ് മേക്കാട്ട് (ഐ പി.സി. മുൻ യു.പി.സ്റ്റേറ്റ് പ്രസിഡന്റ് ), എം.വി. ഫിലിപ്പ് (ഐ.പി.സി കൗൺസിൽ മെമ്പർ), ആനി ജോൺസൺ, ജെസി ഏബ്രഹാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply