അമേരിക്കയിൽ വച്ചുണ്ടായ അപകടത്തിൽ ഡോ. കെ.പി യോഹന്നാന് ഗുരുതര പരുക്ക്

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് സഭയുടെ സ്ഥാപകൻ ഡോ. കെ.പി യോഹന്നാനന് അപകടത്തില്‍ ഗുരുതര പരുക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്ന് രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply