കള്ളം പറഞ്ഞ് സത്യമാക്കുന്ന സാത്താന്യ കപടതകളെ വിശ്വാസ സമൂഹം അതിജീവിക്കണം. പാസ്റ്റർ പ്രിൻസ് റാന്നി
ഉമ്മുൽ ഖുവൈൻ:കള്ളത്തെ പറഞ്ഞു സത്യമാക്കുന്ന സാത്താന്റെ കപടത വിശ്വാസ സമൂഹം തിരിച്ചറിയണമെന്നും, അതിനെ അതിജീവിക്കാൻ വേണ്ട ദൈവകൃപ ആർജിക്കണമെന്നും, ഏതൊരു കാര്യവും വിശ്വാസികൾ തിരുവചനാടിസ്ഥാനത്തിൽ അവലോകനം ചെയ്യണമെന്നും പാസ്റ്റർ പ്രിൻസ് തോമസ് റാന്നി. ശാരോൺ ഫെലോഷിപ്പ് യുഎഇ റീജിയനിലെ റാസൽഖൈമ സെന്ററിന്റെ ഏകദിന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ ഇലക്ഷന് വേണ്ടി ശുശ്രൂഷ മധ്യ പ്രത്യേകം പ്രാർത്ഥിച്ചു. റാസൽഖൈമ സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ ഗിൽബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. റാസൽഖൈമ സെന്റർ അസോസിയേറ്റ് പാസ്റ്റർ:ബേബി മാത്യു അധ്യക്ഷത വഹിച്ചു.അജ്മാൻ പെന്തക്കോസ് അസംബ്ലിയുടെ ആരാധന വിഭാഗമായ എ.പി.എ ബീറ്റസ് ഗാനശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകി. റാസൽഖൈമ സെൻട്രൽ കോഡിനേറ്റർ എബി മാത്യു സ്വാഗതവും , ഇവാഞ്ചലിസ്റ്റ് ബിജു വർഗീസ് നന്ദിയും അറിയിച്ചു. സെൻട്രലിന്റെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് മീറ്റിംഗ് ശ്രദ്ധേയമായി. ചിലർ സ്നാനത്തിനായും ചിലർ സുവിശേഷ വേലക്കായും തങ്ങളെ തന്നെ സമർപ്പിച്ചു.