ഷാർജ ദൈവസഭയിലെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ വർഗീസ് ജോൺ ചുമതല ഏറ്റെടുക്കുന്നു
ദുബായ്: ഷാർജ ദൈവസഭയിലെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ വർഗീസ് ജോൺ ചുമതല ഏറ്റെടുക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി തിരുവനന്തപുരം ടെക്നോപാർക്ക് ദൈവസഭയിലെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
Y.P.E Trivandrum Zone കോഡിനേറ്റർ ആയി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും മാർട്ടിൻ ലൂതർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൗൺസലിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: ബിൻസി വർഗീസ് മക്കൾ : ജോയാനാ വർഗീസ്, ജോനാഥൻ വർഗീസ്