ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ: കാത്തിരിപ്പ് യോഗം ഏപ്രിൽ 1 ന്
മാവേലിക്കര: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര കൊല്ലുകടവ് കടയ്ക്കാട് പെന്തക്കോസ്ത് ആശ്രമത്തിൽ വച്ച് ഏപ്രിൽ 1 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 8.30 വരെ കാത്തിരിപ്പിയോഗം ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ വർഗീസ് ബേബി പ്രയർ ടീം നേതൃത്വം നൽകുന്നു കാത്തിരിപ്പ് യോഗത്തിന്റെ ഭാഗമായി വചന ധ്യാനം, മധ്യസ്ഥ പ്രാർത്ഥന, ആരാധന എന്നിവ ഉണ്ടായിരിക്കും എന്ന് സെക്രട്ടറി പാസ്റ്റർ എം കെ സ്കറിയ അറിയിച്ചു.