പെന്തക്കോസ്തൽ അസംബ്‌ളി മസ്കറ്റിനു (OPA): പുതിയ നേതൃത്വം
മസ്‌ക്കറ്റ്: മധ്യ പൂർവേഷ്യയിലെ ആദ്യകാല മലയാളി പെന്തെക്കോസ്തു സഭകളിൽ ഒന്നായ പെന്തക്കോസ്തൽ അസംബ്‌ളി മസ്കറ്റിനു (OPA) പുതിയ നേതൃത്വം. 2024 മാർച്ച് 8 നു മസ്‌കറ്റിലെ റൂവിയിലുള്ള അൽനൂർ ഹാളിൽ സഭാ യോഗാനന്തരം പ്രസിഡന്റ്: പാസ്റ്റർ എ വൈ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗം 2024 – 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പി എസ് അലക്‌സാണ്ടർ (സെക്രട്ടറി), അനു ജേക്കബ് (ജോ. സെക്രട്ടറി), അജു കെ പണിക്കർ (ട്രെഷറർ), ഏബ്രഹാം ഫിലിപ്പ് (ജോ. ട്രെഷറർ) എന്നിവരെക്കൂടാതെ കൗൺസിൽ അംഗങ്ങളായി ബ്ലെസ്സൺ കെ വർഗ്ഗീസ്, സാം ഫിലിപ്പ്, സാംസൺ കെ ജോർജ്ജ്, ഷാജി വി കോശി, ജോൺസൺ ഏബ്രഹാം, സനോജ് തോമസ് എന്നിവരും ചുമതലയേറ്റെടുത്തു. ഒമാനിൽ അരനൂറ്റാണ്ട് പിന്നിട്ട സഭ വിവിധ പദ്ധതികളിലൂടെ സുവിശേഷീകരണ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.