ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കാസറഗോഡ് സെന്റർ സെന്റർ ഏപ്രിൽ 12 മുതൽ
കാസർഗോഡ്: ഇന്ത്യ പെന്തക്കോസ്ത‌് ദൈവസഭ കാസറഗോഡ് സെന്റർ സെൻ്റർ കൺവെൻഷനും സംഗീതവിരുന്നും 2024 ഏപ്രിൽ 12, 13, 14 (വെള്ളി മുതൽ ഞായർ വരെ) കാസറഗോഡ്
സന്ധ്യാരാഗം ഓഡിറ്റോറിയം (മുൻസിപ്പാലിറ്റിക്ക് സമീപം) നടക്കും.കാസറഗോഡ് ഐപിസി സെന്റർ മിനിസ്റ്റർ പാസ്റ്റർ. സന്തോഷ് മാത്യു ഉൽഘാടനം ചെയ്യും.
പാസ്റ്റർ. അജി ആന്റണി പാസ്റ്റർ. ജെയിസ് പാണ്ടനാട് പാസ്റ്റർ. കെ. പി. കുര്യൻ എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂരിൻ്റെ നേതൃത്വത്തിൽ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. സെൻ്ററിലെ വിവിധ സഭകളുടെ
സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.