പാസ്റ്റർ റ്റി.ജെ ശാമുവേലിനെ ഏ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുത്തു
പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായി പാസ്റ്റർ ടി.ജെ. ശാമുവേലിനെ വീണ്ടും തിരഞ്ഞെടുത്തു. 2024 – 2026 വർഷങ്ങളിലെ കാലയളവിലേക്ക് തെരഞ്ഞെടുത്തത്.
2024 മാർച്ച് 12 ചൊവ്വാഴ്ച്ച വാളകം ലാൻഡ്മാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് 1423 കോൺഫ്രൻസ് അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ കെ ജെ മാത്യു സാർ പിന്മാറിയതോടെയാണ് പാസ്റ്റർ റ്റി ജെ സാമുവേൽ സൂപ്രണ്ടായത്. വരുന്ന രണ്ടു വർഷത്തേക്കാണ് ചുമതല. വാളകം ലാൻഡ് മാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മലയാളം ഡിസ്ട്രിക്ട് 72-ാം കോൺഫ്രൻസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.