പാസ്റ്റർ ജോർജ് പി ചാക്കോ നയിക്കുന്ന ‘ആന്തരീക സൗഖ്യം ബൈബിൾ അടിസ്ഥാനത്തിൽ’ ഓൺലൈൻ പഠന ക്ലാസുകൾ എ ജി റിവൈവൽ പ്രയറിൽ ഫെബ്രുവരി 29 മുതൽ
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ അഞ്ചു മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
ആന്തരീക സൗഖ്യം ബൈബിൾ അടിസ്ഥാനത്തിൽ (Inner Healing) എന്ന പഠനക്ലാസും ആരാധനയും മൂന്ന് ദിവസത്തെ പ്രത്യേക പ്രോഗ്രാമായി ക്രമീകരിച്ചിരിക്കുന്നു. പ്രമുഖ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ജോർജ് പി ചാക്കോയാണ് മൂന്ന് ദിവസത്തെ ക്ലാസുകൾ നയിക്കുന്നത്. ന്യൂയോർക്കിലെ ക്രൈസ്റ്റ് എ ജി സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ് പാസ്റ്റർ ജോർജ് പി. ചാക്കോ.
ഫെബ്രുവരി 29 മാർച്ച് 1, 2 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെയാണ് Zoom പ്ലാറ്റ്ഫോമിലാണ് പ്രോഗ്രാം നടക്കുന്നത്. പാസ്റ്റർമാരായ ബിജു ദാനം (കേരളം), ഫിന്നി ജോർജ് (പഞ്ചാബ്), കെ.രാജൻ (ദുബായ്) എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷൻമാരാകും. ആലുവ എ.ജി.ക്വയർ, പ്ലാമൂട് എ.ജി. ഇവാഞ്ചലിസ്റ്റിക് സെൻറർ ക്വയർ, തിരുവല്ല ഠൗൺ എ.ജി.ക്വയർ എന്നിവർ യഥാക്രമം ഫെബ്രുവരി 29, മാർച്ച് 1, 2 തീയതികളിൽ ഗാനശുശ്രുഷ നയിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023