കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും സമാപിച്ചു
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഞായർ വൈകീട്ട് 6 മണിക്ക് 42 മത് വാർഷിക കൺവൻഷനും സംഗീത സന്ധ്യയും
ഗുഡ്ന്യൂസ് -2024 കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെട്ടു
ശ്രീയേശു നാമം, അത്ഭുതമേശുവിൻ നാമം, അൽപ്പകാലം മാത്രം, എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പഴഞ്ഞി സ്വദേശിയായ പാസ്റ്റർ. കെ വി ജോസഫ് (ഇട്ട്യേര ഉപദേശി) യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു
പാസ്റ്റർ:സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്തു ബ്രദർ:വിൻസെന്റ് ചാർളി(റിട്ട ജില്ലാ ജെഡ്ജി ) മുഖ്യസദ്ദേശം നൽകി.ഡോ. സാജൻ ( യു .പി.എഫ്. ജനറൽ പ്രസിഡന്റ്) ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രദർ:അഗസ്റ്റിൻ കെ മാത്യു(രാജപുരം) ഗാനാവതരണം നടത്തി. ഇവാ: ജെയ്സൺ ജോബിൻ്റെ നേതൃത്യത്തിലുള്ള
ഫേവറേറ്റ്,തൃശൂർ ഗാന ശിശ്രൂഷക്ക് നേതൃത്വം നൽകി. ചർച്ച് ഓഫ് ഗോഡ് ഗുരുവായൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ: എം.ജി ഇമ്മാനുവേൽ, ഐ.പി.സി. ചിറ്റൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ കെ. ഈശ്ശായി, ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ പ്രസിഡണ്ട് പാസ്റ്റർ വരക്കി,പാസ്റ്റർ: പി.വി ജോൺസൺ( ചെയർമാൻ), എന്നിവർ സംസാരിച്ചു.പാസ്റ്റർ: അനിൽ തിമോത്തി( ജനറൽ സെക്രട്ടറി) സ്വഗതവും പാസ്റ്റർ:ജോണി.പി.ജെ(സെക്രട്ടറി) നന്ദിയും പ്രകാശിപ്പിച്ചു.