ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ ഏബ്രഹാം സ്‌കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ബ്രദർ ജെയ്സൺ മണക്കാലയും (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), ട്രഷറായി ബ്രദർ ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്) തെരെഞ്ഞടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി പാസ്റ്റർ വി. റ്റി എബ്രഹാമും (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), റീജിയൻ പാസ്റ്ററായി പാസ്റ്റർ എബി റ്റി. ജോയിയും (ചർച്ച് ഓഫ് ഗോഡ് അഹ്‌മദി), റീജിയൺ ജോയിന്റ് സെക്രട്ടറിയായി ബ്രദർ ജോജി എം. ഐസക് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) ജോയിന്റ് ട്രഷറായി ബ്രദർ സഞ്ചു പാപ്പച്ചൻ (ചർച്ച് ഓഫ് ഗോഡ് അഹ്മദി), പബ്ലിസിറ്റി കൺവീനറായി ബ്രദർ ജെയിംസ് തോമസും (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) പ്രവർത്തിക്കും.
ഡോ. സണ്ണി ആൻഡ്യൂസ്, ബ്രദർ ജെബി പി മാർക്കൊസ്, ബ്രദർ അനു ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), ബ്രദർ ജോഷി ജോർജ്, ബ്രദർ. സിജു തോമസ് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), ഫിലിപ്പ് ജോൺ, ബ്രദർ തോമസ് ജോർജ്, (ചർച്ച് ഓഫ് ഗോഡ്, അഹമ്മദി) എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ.
പുത്രിക സംഘടനയായ വൈ പി ഇ യുടെ സെക്രട്ടറി യായി ബ്രദർ സാബു പ്രദീഷ് (ചർച്ച് ഓഫ് ഗോഡ് അഹഹ്മദി) തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി ബ്രദർ സാം ബാബു (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) ബ്രദർ ബിനു വടക്കുംചേരി (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ലേഡീസ് മിനിസിട്രിയുടെ സെക്രട്ടറിയായി സിസ്റ്റർ ഷെറിൻ മാത്യൂസ് (ചർച്ച് ഓഫ് ഗോഡ് അഹ്മദി), ജോയിന്റ് സെക്രട്ടറി സൂസൻ ആൻഡ്രയൂസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), സിസ്റ്റർ സൂസൻ(കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 9 ന് കൂടിയ സഭ പ്രതിനിധി യോഗത്തിലായിരുന്നു പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.