പാസ്റ്റർ സുനിൽ ചെറിയാൻ അക്കരെ നാട്ടിൽ
തിരുവല്ല : ചികിത്സയിലായിരുന്ന വടക്കേ ഇന്ത്യൻ മിഷനറി കർത്തൃദാസൻ പാസ്റ്റർ സുനിൽ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഡയാലിസിസ് ആരംഭിച്ചതോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്യുകയായിരുന്നു. കരളും വൃക്കയും മറ്റ് അവയവങ്ങളും പ്രവത്തന രഹിതമായിരുന്നു. 30 വർഷം വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തകനായിരുന്നു. നിരവധി സഭകൾ സ്ഥാപിച്ചു. രോഗ ബാധിതനായി നാട്ടിൽ തിരിച്ചെത്തിയ കർത്തൃദാസൻ പാസ്റ്റർ സുനിൽ വാടക വീട്ടിലായിരുന്നു താമസം. ഭാര്യ ഷേർളി. രണ്ട് മക്കൾ പഠിക്കുന്നു.
ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തുരുത്തിക്കാട് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കും. പാസ്റ്റർ സാൻ പി ജോസഫ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.