നാം ക്രിസ്തുവിന്റെ മനസ്സ് ഉള്ളവർ ആയിരിക്കണം: പാസ്റ്റർ എം.റ്റി തോമസ്
കൊട്ടാരക്കര: ദൈവ സ്നേഹത്തിൽ വലിയ കാര്യങ്ങൾ നേടാൻ മനുഷ്യന് സാധിക്കുമെന്ന് ദിപെന്തെക്കൊസ്ത് മിഷൻ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി തോമസ് പറഞ്ഞു. നാം ക്രിസ്തുവിന്റെ മനസ്സ് ഉള്ളവർ ആയിരിക്കണം. താഴ്മ ധരിച്ചു ക്രിസ്തുവിനെ നേടണമെന്നും അദ്ദേഹം പറഞ്ഞു. റ്റി.പി.എം സാർവ്വദേശീയ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു.
അഞ്ച് ദിവസമായി നടന്ന കൺവൻഷൻ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 4 ന് സ്തോത്രാരാധന, 7 ന് ബൈബിൾ പഠനം, സ്നാന ശുശ്രൂഷ. 9 ന് സംയുക്ത സഭായോഗം, ശിശുപ്രതിഷ്ഠ, വൈകിട്ട് 3 ന് പ്രത്യേക പ്രാർത്ഥന, 5.30 ന് ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവയും നാളെ രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.