ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തർ: സ്നേഹസംഗമം നാളെ (ഫെബ്രുവരി 10ന്) കിടങ്ങന്നൂരിൽ


പത്തനംതിട്ട: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒരുക്കുന്ന സ്നേഹസംഗമം നാളെ (ഫെബ്രുവരി 10)പത്തനംതിട്ട, കിടങ്ങന്നൂർ ബാലകൃഷ്ണ കൺവെൻഷൻ സെൻ്ററിൽ വിവിധ പ്രോഗ്രാമുകളോട് കൂടി നടക്കും. പൂർവ്വ അംഗങ്ങൾക്കും നിലവിലുള്ളവരുടെ കുടുംബ അംഗങ്ങൾക്കും കൂടാതെ വിവിധ കാലയളവുകളിൽ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നന്മകൾ ലഭിച്ചവർക്കും പങ്കെടുക്കാം.

ശാരോൺ ഫെലോഷിപ്പ് ചർച്ച് ഇൻ്റർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് മുഖ്യ അതിഥി ആയിരിക്കും. സ്പിരിച്ചൽ വേവ്സ് – അടൂർ, ഗാനശുശ്രൂഷ നിർവഹിക്കും. സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ 16 വർഷം പിന്നിടുന്ന ഈ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ് സ്നേഹ സംഗമത്തിന് അധ്യക്ഷത വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply