റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ
കൊട്ടാരക്കര: ഒരു പൈതലിനെ മാതാവ് കാത്തു സൂക്ഷിക്കുന്നതു പോലെ വിശുദ്ധ ജീവിതത്തെ സൂക്ഷിക്കുന്നവരാകണമെന്ന് ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്‌റ്റർ ഏബ്രഹാം മാത്യു പറഞ്ഞു.
റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന്റെ രണ്ടാം ദിന രാത്രി യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു. പൊതുയോഗത്തിൽ തൂത്തുകുടി സെന്റർ പാസ്‌റ്റർ എസ് സെൽവമണി പ്രസംഗിച്ചു.
ഇന്നു രാവിലെ 4ന് സ്തോത്ര പ്രാർത്ഥന, 7ന് വേദപഠനം, 9.30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം, 5.45ന് സുവിശേഷ പ്രസംഗം, രാത്രി 10ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും. സാർവ്വദേശീയ കൺവൻഷൻ ഞായറാഴ്ച സമാപിക്കും.