ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് ഫെബ്രുവരി 13 മുതൽ
ഫരിദാബാദ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് ഫെബ്രുവരി 13 മുതൽ 15 വരെ ഡൽഹി- സാകേത് എ എൽ റ്റി സി ക്യാമ്പ് സെന്ററിൽ നടക്കും. സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, നോർത്ത് അമേരിക്കൻ പ്രസിഡന്റ് പാസ്റ്റർ ടിങ്കു തോംസൺ, പാസ്റ്റർ എം ഡി സാമൂവേൽ, പാസ്റ്റർ ബാബു സാമൂവേൽ, റവ. സാം ജി കോശി എന്നിവർ പ്രസംഗിക്കും. 15ന് ഫെയിത്ത് ബൈബിൾ കോളേജ് ഗ്രാഡുവേഷനും നടക്കും. പാസ്റ്റർ എബ്രഹാം ദാനിയേൽ, പാസ്റ്റർ അലക്സാണ്ടർ സാമൂവേൽ, പാസ്റ്റർ യോഹന്നാൻ വൈ തുടങ്ങിയവർ നേതൃത്വം നൽകും.