തോട്ടം തൊഴിലാളികൾക്ക് വീട് നിർമിച്ച് മാതൃകയായി റിയ ഗ്രൂപ്പ് സ്ഥാപകൻ ശ്രീ.ഡി ജി.എം.ജെ. തമ്പി
കൊല്ലം: തെന്മല റിയ ഗ്രൂപ്പ് എസ്റ്റേറ്റ് തൊഴിലാളികൾക്ക് നിർമ്മിച്ച് നൽകുന്ന 26 വീടുകളുടെ താക്കോൽ ദാനം 7ന് നടക്കും.
എസ്റ്റേറ്റിലെ 26 സ്ഥിരം തൊഴിലാളി കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. രണ്ട് ബെഡ് റൂമുകൾ, ഹാൾ, കിച്ചൺ എന്നിവ അടങ്ങിയ വീടുകൾ എല്ലാം കോൺക്രീറ്റ് വീടുകളാണ്. വെള്ളം, വൈദ്യുതി, റോഡ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തെന്മല 40-ാം മൈൽ റിയാ ഗാർഡൻസിലെ വേദിയിൽ ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.റിയ ഗ്രൂപ്പ് സി.എം.ഡി ജി.എം.ജെ. തമ്പി, വൈസ് ചെയർമാൻ നിതിൻ ജോർജ് ജോൺ എന്നിവർ താക്കോൽദാനം നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. റോഡിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കും. മുൻ എം.എൽ.എ കെ. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തും. എസ്. ജയമോഹൻ, കെ. ശശിധരൻ, എസ്. സുദേവൻ, ജോയ് ജോസഫ്, കെ.എ.നസീർ തുടങ്ങിയവർ സംസാരിക്കും.
മുംബൈ വിക്രോളി ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ശ്രീ.ഡി ജി.എം.ജെ. തമ്പി ആതുരസേവന രംഗങ്ങളിൽ മാത്രമല്ല ആത്മീയ പ്രവർത്തനങ്ങളിലും സജീവമാണ്.