തിരുവെഴുത്തുകളെ അധികരിച്ചുള്ള ദൈവശാസ്ത്രം ഇന്നിന്റെ ആവശ്യം: പാസ്റ്റർ ഫിലിപ്പ് പി. തോമസ്

വേദശാസ്ത്ര പുസ്തകങ്ങൾ നിരവധിയാണ്. എന്നാൽ സാധാരണക്കാരന് മനസിലാക്കുന്ന വേദശാസ്ത്ര പുസ്തകമാണ് ഇന്നിന്റെ ആവശ്യം.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഉടൻ പുറത്തിറക്കാൻ പോകുന്ന പെന്തക്കോസ്ത് ഉപദേശങ്ങൾ – സമഗ്ര സമാഹാരത്തിന്റെ പ്രീ-പബ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ വൈസ് പ്രസിഡൻ്റ്
പാസ്റ്റർ ഫിലിപ്പ് പി. തോമസ്.
വിദ്യാഭ്യാസം ചെയ്യാത്ത യേശുവിൽ നിന്നും പുറപ്പെട്ട ദൈവശാസ്ത്രം പിതാവിന്റേതായിരുന്നു.
തിരുവെഴുത്തിൽ അധിഷ്ഠിതമായ ദൈവശാസ്ത്രമാണ് ഞങ്ങളുടേതെന്നു പറയാൻ എല്ലാ പെന്തക്കോസ്തു നേതാക്കൾക്കും കഴിയണം.
തിരുവെഴുത്തുകളെ അപഗ്രഥിച്ചുള്ള ദൈവശാസ്ത്രമാണ് വർത്തമാന കാലഘട്ടം ആവശ്യപ്പെടുന്നത്.
പുതുമ തേടിയുള്ള യാത്രയും പോസ്റ്റ് മോഡേണിസവുമാണ് ജനത്തെ ഇന്ന് ആകർഷിക്കുന്നത്. ആ യാത്രയിൽ പെന്തക്കോസ്തുകാർ എന്താണ് വിശ്വസിക്കുന്നതെന്ന് മറ്റുള്ളവർ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ജി.സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ അദ്ധ്യക്ഷത വഹിച്ചു.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അപ്പോളജിസ്റ്റിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ജെയ്സ് പാണ്ടനാട്, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സന്ദേശം നല്കി.പാസ്റ്റർ ഉണ്ണൂണ്ണി എബ്രഹാം പ്രസംഗിച്ചു.സഭ തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സനൽകുമാർ നേതൃത്വം നല്കി.
രാവിലെ ഒമ്പതിന് നടന്ന ശുശ്രുഷക സമ്മേളനത്തിൽ പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, ഡോ.ഐസക് വി.മാത്യു എന്നിവർ പ്രസംഗിച്ചു. അടൂർ സെക്ഷൻ പ്രസ്ബിക്ടർ പാസ്റ്റർ ഷാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. പതിനൊന്നിന് പുനലൂർ ബഥേൽ ബൈബിൾ കോളേജ് അലൂമ്നി അസോസിയേഷൻ പ്രിൻസിപ്പാൾ ഡോ.ജയിംസ് ജോർജ് വെൺമണി നേതൃത്വം നല്കി. അലൂമ്നി അസോസിയേഷൻ ഭാരവാഹികളായി പാസ്റ്റർമാരായ ടി.വി.തങ്കച്ചൻ, ബിജു ദാനം, ഐജു വി.കുര്യാക്കോസ് എന്നിവർ പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറാർ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ മാനുവേൽ ജോൺസൻ, മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.

നാളെ വ്യാഴം രാവിലെ ഒമ്പതിന് പാസ്റ്റേഴ്സ് കോൺഫറൻസിൽ പാസ്റ്റർമാരായ മനോജ് തോമസ്, പി.ബേബി എന്നിവർ പ്രസംഗിക്കും. പതിനൊന്നിന് സുവിശേഷ സമ്മേളനത്തിൽ പാസ്റ്റർമാരായ മനുവേൽ ജോൺസൻ സന്ദേശം നല്കും. വൈകിട്ട് ആറിന് പൊതുയോഗത്തിൽ പാസ്റ്റർ ഏബ്രഹാം തോമസ് മുഖ്യസന്ദേശം നല്കും.പാസ്റ്റർ രാജൻ ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply