ക്രൈസ്തവ മിഷൻ പ്രവർത്തനം ഉടൻ അവസാനിപ്പിക്കും:ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി
റായ്‌പുർ: ആരോഗ്യ സംരക്ഷണത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും മറവിൽ ക്രിസ്‌ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി. തൻ്റെ സർക്കാർ ഇത് തടയുമെന്നും ബി.ജെ.പി നേതാവ് കുടിയായ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ക്രിസ്ത്യൻ മിഷനറിമാർ ഛത്തിസ്‌ഗഡിൽ വളരെ സജീവമാകുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അവർ ആധിപത്യം പുലർത്തുന്നു. മതപരിവർത്തനവും വർധിക്കുന്നുണ്ട്. ഇതെല്ലാം ഉടൻ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി പ്രാപിക്കുകയും ചെയ്യും’ മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി പറഞ്ഞു.
.