ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 13-ാമത് സമ്മേളനം ഏപ്രിലിൽ അഡ്ലൈഡിൽ
വാർത്ത: ബ്രദർ സന്തോഷ് ജോർജ് (പബ്ലിസിറ്റി കൺവീനർ)
അഡ്ലൈഡ്: ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ 13-ാമത് സമ്മേളനം ഏപ്രിൽ 12,13,14 തീയതികളിൽ അഡ്ലൈഡിൽ നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഐപിസി ഓസ്ട്രേലിയ-ന്യൂസിലാന്റ് റീജിയൺ പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി അറിയിച്ചു.
പാസ്റ്റർ സാബു വർഗീസ്(യുഎസ്എ), ഐപിസി ജനറൽ ജോ.സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ്, എന്നിവരെക്കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള അനുഗ്രഹീത കർതൃദാസൻമാർ ദൈവവചനശുശ്രൂഷ നടത്തും. കുടുംബങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ഉണ്ടാകും.
കൃപാവരപ്രാപ്തരായ കർതൃദാസീദാസൻമാർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നല്കും.