റ്റി.പി.എം കുളനട കണ്‍വൻഷനും പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും
കുളനട: ദി പെന്തെക്കൊസ്ത് മിഷൻ കുളനട (പത്തനംതിട്ട സെന്റർ) കൺവൻഷൻ ജനുവരി 25 വ്യാഴാഴ്ച മുതൽ 28 ഞായർ വരെ കുളനട റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 4 ന് നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗം എന്നിവ നടക്കും. കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര ജാഥ നടന്നു.
സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.