പ്രതിസന്ധികളുടെ നടുവിലും ദൈവത്തിലേക്ക് നോക്കി ദൈവജനം മുന്നേറണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കുമ്പനാട് :ക്രൈസ്തവ സമൂഹം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമാണ്. മണിപ്പൂരിൽ ഇന്നും ക്രൈസ്തവർക്ക് നേരെയുള്ള അക്രമണങ്ങൾ നടക്കുകയാണ്. അത് നിയന്ത്രിക്കേണ്ടവർ മൗനം പാലിക്കുന്നു. ഈ പ്രതിസന്ധികളുടെ നടുവിലും ദൈവത്തിലേക്ക് നോക്കി ദൈവജനം മുന്നേറണമെന്ന് ശതാബ്ദിസമ്മേളനത്തിൽ ആശംസ അറിയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
റവ.ജോസഫ് മാർ ബെർന്നബാസ്, ആൻ്റോ ആൻ്റണി എംപി, മുൻ എംഎൽഎ ജോസഫ് എം പുതുശേരി, യൂത്ത് കോൺഗ്രസ് സെക്രട്ടറി എബിൻ വർക്കി, ഡി സിസി പ്രസിഡൻ്റ് പഴകുളം മധു എന്നിവർ പങ്കെടുത്തു. പാസ്റ്റർ. ഫിലിപ്പ് പി തോമസ്, ഡോ.വൽസൻ എബ്രഹാം എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. കാച്ചാണത്ത് വർക്കി എബ്രഹാം, പാസ്റ്റർ. രാജു ആനിക്കാട് എന്നിവർ ആശംസകൾ അറിയിച്ചു.