ലോകമെങ്ങും ഇരുട്ടു പരക്കുമ്പോൾ വിശ്വാസികൾ വെളിച്ചം പകരണം: പാസ്റ്റർ പി മാത്യു ജോൺ

റ്റി.പി.എം തിരുവല്ല സെന്റർ വാർഷിക കൺവൻഷന് അനുഗ്രഹിത തുടക്കം

തിരുവല്ല: അന്ധകാര പൂർണമായ ഈ ലോകത്തിൽ പ്രകാശം പരത്തുന്ന നിത്യവെളിച്ചമാണ് യേശുക്രിസ്തുവെന്ന് പാസ്‌റ്റർ പി. മാത്യു ജോൺ (യു എസ്) പറഞ്ഞു.
കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ച ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷന്റെ പ്രാരംഭദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യേശു ക്രിസ്തുവിന്റെ തിരുജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ എഴുതുമ്പോൾ ഇരുട്ടിൽ ഇരുന്ന ജനം വലിയൊരു പ്രകാശം കണ്ടു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരം വർഷമായി അവിടുത്തെ ദിവ്യ പ്രകാശം ഏറ്റു വാങ്ങിക്കൊണ്ട് സഭ ലോകത്തിൽ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. ദൈവവിളി തിരിച്ചറിഞ്ഞ് വിശ്വാസികൾ കൂടുതൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ ടി മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കൺവൻഷനിൽ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി തോമസ് നേതൃത്വം നൽകി. ഇന്നു മുതൽ ദിവസവും രാവിലെ 7ന് ബൈബിൾ ക്ലാസ്, 9.30ന് പൊതുയോഗം, 3ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം,
രാത്രി 10 ന് പ്രത്യേക പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന യോഗവും ഉണ്ടായിരിക്കും. വെള്ളി, ശനി പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റിപിഎം ആരാധനാ ഹാളിൽ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളിലെ ശുഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ സാമുവൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പോൾ രാജ് എന്നിവർ കൺവൻഷനു നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply