തിരുവനന്തപുരം: പി എം ജി സഭയുടെ സഹോദരിമാരുടെ കൂട്ടായ്മയായ പി എം ജി സി വിമൻസ് ഫെലോഷിപ്പിന്,തിരുവനന്തപുരം പാളയത്തുവച്ച് നടക്കുന്ന ജനറൽ കൺവെൻഷനോട് അനുബന്ധിച്ച് 2023 ഡിസംബർ 27 ന് നടന്ന സഹോദരിമാരുടെ വാർഷിക മീറ്റിങ്ങിൽ അടുത്ത മൂന്നു വർഷത്തേക്ക് സഹോദരിമാരുടെ പ്രവർത്തനങ്ങളെ നയിക്കാൻ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ബീന ജോൺ, വൈസ് പ്രസിഡന്റ് എലിസബത്ത് തോമസ്, സെക്രട്ടറി മിനു എബ്രഹാം, ജോയിൻ സെക്രട്ടറി റോസിന ഷിബു, ട്രഷറർ മിനി കുരുവിള, കമ്മിറ്റി മെമ്പേഴ്സ് ആയി ജോളി രാജു, ലിസി വിൽസൺ, പൊന്നമ്മ സെബാസ്റ്റ്യൻ, സ്റ്റെഫി ജോസ് എന്നിവരാണ് പുതിയ ഭാരവാഹികൾ.
പി എം ജി സി വിമൻസ് ഫെലോഷിപ്പിന്റെ പ്രവർത്തനങ്ങൾ സഹോദരിമാരുടെ ഉന്നമനത്തിനും, സാമൂഹിക സേവനത്തിനും, ദൈവരാജ്യവ്യാപ്തികും വേണ്ടി ശക്തമായി പ്രവർത്തിക്കുന്നു.