കുണ്ടറ: ഹാഗിയോസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2024 ജനുവരി ഒന്നിന് വൈകിട്ട് 5:30 നു കുണ്ടറ വൈ.എം.സി.എ അങ്കണത്തിൽ സംഗീത ശുശ്രൂഷയും പാവനാടകവും, പുതുവത്സര സന്ദേശവും ക്രമീകരിക്കുന്നു. ഹാഗിയോസ് മിനിസ്ട്രിയുടെ സംഗീത വിഭാഗമായ ഹാഗിയോസ് ബീറ്റ്സിലെ കലാകാരന്മാരാണ് നേതൃത്വം നല്‍ക്കും. ഹാഗിയോസ് മിനിസ്ട്രിയുടെ രണ്ടായിരത്തി ഇരുപത്തിനാലിലെ പ്രവർത്തനോത്ഘാടനവും തദവസരത്തിൽ നടക്കും.