അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വിമൺസ് മിഷണറി കൗൺസിൽ വാർഷിക സമ്മേളനം
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വിമൺസ് മിഷണറി കൗൺസിൽ വാർഷിക സമ്മേളനം ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ നടക്കും. ”നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ഒരുങ്ങിക്കൊള്‍ക” എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടിജെ സാമുവേൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ
സിസ്റ്റർ റീജ ബിജു കൊട്ടാരക്കര മുഖ്യ പ്രഭാഷണം നടത്തും.
മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ.തോമസ് ഫിലിപ്പ്, WMC എക്സിക്യൂട്ടീവ് അംഗങ്ങളായ സഹോദരിമാരായ അനിതാ സിനോദേവ്, ലൂസി ബാബു എന്നിവരും സമ്മേളനത്തിൽ വിവിധ സെഷനുകളിൽ പ്രഭാഷകരായിരിക്കും. WMC ക്വയറിനോടൊപ്പം പാസ്റ്റർ.ബിനോയ് എബ്രഹാം, പന്തളം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വേദപഠന ക്ലാസുകൾ, പൊതുയോഗങ്ങൾ, ആരാധന, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രോഗ്രാമുകൾ സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സഹോദരിമാരേയും സംഘാടകർ സ്വാഗതം ചെയ്തിട്ടുണ്ട്.




- Advertisement -