ഹൈറേഞ്ചിലെ പെന്തക്കോസ്ത് ഐക്യ കൺവൻഷൻ ജനുവരി 2 മുതൽ

KE NEWS DESK

കുമളി: അണക്കര പെന്തകോസ്തൽ പ്രെയർ അസംബ്ലി 4 – മത് അണക്കര കൺവൻഷൻ ജനുവരി 2 മുതൽ അണക്കര എട്ടാം മൈൽ ഗവ.സ്കൂളിന് സമീപം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ നടക്കും. പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ സജോ തോണിക്കുഴിയിൽ, പാസ്റ്റർ അജി ആൻ്റണി റാന്നി എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്ന കൺവൻഷനിൽ ജോബിൻ എലീശാ നേതൃത്വം നൽകുന്ന ക്രൈസ്റ്റ് സിംഗേഴ്സ് തിരുവനന്തപുരം ഗാനശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകുന്നേരം 5.30 മുതൽ 9 വരെ ആണ് മീറ്റിംഗ് നടക്കുന്നത്. കൺവെൻഷൻ ജനുവരി 4 ന് സമാപിക്കും. പാസ്റ്റർമാരായ തോമസ് എബ്രഹാം, സന്തോഷ് ഇടക്കര, ടി.ജെ.തോമസ്, ഐജു വി.കുര്യാക്കോസ്, മനോജ് കുളങ്ങര, ജിനു തങ്കച്ചൻ,, ബാബു ജോസഫ്, കെ.കെ. സാംകുട്ടി, സാബു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ കൺവൻഷൻ്റെ വിപുലമായ ക്രമീകരങ്ങളുടെ ഭാഗമായി വിളംബര സുവിശേഷ യോഗങ്ങളും നടത്തി വരുന്നതായി സംഘാടകർ അറിയിച്ചു. കൺവൻഷൻ്റെ അനുഗ്രഹത്തിനായി മേഖലാ പ്രാർത്ഥന സമ്മേളനങ്ങൾ കുമളി, കൊച്ചറ, അണക്കര എന്നിവടങ്ങളിൽ നടത്തപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply