ഇടയ്ക്കാട്: യു.സി.എഫ് നാലാമത് വാർഷിക കൺവെൻഷൻ 2023 ഡിസംബർ 23, 24 തീയതികളിൽ ഇടക്കാട് വടക്കു മുകളിൽ കട പടിഞ്ഞാറ് (ഗ്രീൻലാൻഡ് കോർട്യാർഡ് -ജോജി ഭവൻ)
പ്രത്യേകം ക്രമീകരിക്കുന്ന പന്തലിൽ വച്ച് വൈകിട്ട് ആറു മുതൽ ഒൻപത് വരെ നടക്കും.
പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട്, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ ദൈവവചന പ്രഘോഷണം നടത്തുകയും പാസ്റ്റർ കാലേബ് ജീ ജോർജിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകുകയും ചെയ്യും.
ഇടയ്ക്കാട് പ്രദേശത്തുള്ള എല്ലാ ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയാണ് യു.സി.എഫ്. വ്യത്യസ്തങ്ങളായ സുവിശേഷ പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും നടത്തുന്നതിൽ യു.സി.എഫ് ശ്രദ്ധിക്കുന്നു.
ലോകമെങ്ങും പാർക്കുന്ന ഇടയ്ക്കാടുകാർ യു.സി എഫിൽ സജീവമാണ്.